ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസി’ന്റെ ടീസറെത്തി. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിനു ലഭിക്കുന്നത്. ബിജു മേനോന്റെയും മറ്റു താരങ്ങളുടെയും ശ്രദ്ധേയമായ പ്രകടനമാണ് ടീസറിന്റെ ആകർഷണം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തും.